ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് മിന്നുംവിജയം കാഴ്ച വെച്ചതിൽ വോട്ടർമാർക്കു നന്ദി പറഞ്ഞും യു.ഡി.എഫ് പ്രവർത്തകരെയും നേതാക്കളെയും അഭിന്ദിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരളത്തിന്‍റെ കഴിവും സാധ്യതകളും ഉപയോഗപ്പെടുത്താൻ മികച്ച കാഴ്ചപാടുള്ള ഒരു സാർക്കാരിനെയാണ് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. 'കേരളത്തിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് നന്ദി. കഠിനാധ്വാനം ചെയ്ത് മികച്ച പ്രചാരണം നടത്തിയ എല്ലാ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഞാൻ മുമ്പ് പറഞ്ഞതുപോലെ, കേരളത്തിന് കഴിവുണ്ട്, കേരളത്തിന് സാധ്യതയുണ്ട്, ഇപ്പോൾ രണ്ടും ഉപയോഗപ്പെടുത്താൻ കാഴ്ചപ്പാടുള്ള ഒരു യു.ഡി.എഫ് സർക്കാരുണ്ട്. എന്റെ കേരള കുടുംബത്തെ ഉടൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു'. നിയമസഭ തെരഞ്ഞെടുപ്പിൽ 102 സീറ്റ് നേടിയാണ് 10 വർഷത്തെ ഇടവേളക്ക് ഷേശം യു.ഡി.എഫ് അധികരാത്തിലെത്തുന്നത്. ശക്തമായ ഭരണ വിരുദ്ധ വികാരം അയലടിച്ച തെരഞ്ഞെടുപ്പിൽ 35 സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. ബി.ജെ.പി മൂന്നു സീറ്റുകളും നേടി. മത്സരത്തിനിറങ്ങിയ 13 മന്ത്രിമാരും പാരാജയം രുചിച്ചു.

യു.ഡി.എഫിന്‍റെ മിന്നും വിജയം: നന്ദി പറഞ്ഞ്, നേതാക്കളെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി
M
MadhyamamSource Link
about 2 hours ago
