BoolokamBoolokam
യു.ഡി.എഫ് തരംഗം; കെ.പി.സി.സി ആസ്ഥാനത്ത് ആഘോഷത്തിന് തുടക്കം

യു.ഡി.എഫ് തരംഗം; കെ.പി.സി.സി ആസ്ഥാനത്ത് ആഘോഷത്തിന് തുടക്കം

M
MadhyamamSource Link
​തിരുവനന്തപുരം: വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ​തരംഗം സൂചന പ്രകടമായതിനു പിന്നാലെ ​യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കം. വിപുലമായ സൗകര്യങ്ങളോടെ വോട്ടെണ്ണൽ കാണാൻ കാത്തിരുന്ന കെ.പി.സി.സി ആസ്ഥാനത്ത് നേരത്തെ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പോസ്റ്റൽ വോട്ടിൽ ഇഞ്ചോടിഞ്ച് പ്രകടനമായിരുന്നു യു.ഡി.എഫും എൽ.ഡി.എഫും കാഴ്ചവെച്ചത്. എന്നാൽ, എണ്ണൽ ഇ.വി.എമ്മിലേക്ക് മാറിയതോടെ യു.ഡി.എഫ് വ്യക്തമായ മേധാവിത്വം സ്ഥാപിച്ച് കുതിപ്പ് തുടങ്ങി. വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടതിനു പിന്നാലെ, യു.ഡി.എഫ് 90 സീറ്റ് എന്ന ഉജ്വലമായ ലീഡും കടന്ന് മുന്നേറി. ഇതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തും പിന്നിലാണെന്ന് വാർത്ത വന്നതോടെ കെ.പി.സി.സി ആസ്ഥാനത്തും യു.ഡി.എഫ് കേന്ദ്രങ്ങളിലും ആഘോഷങ്ങൾ പാരമ്യത്തിലെത്തി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ വോട്ടെണ്ണൽ ഫലം കാണാൻ ഇന്ദിരാ ഭവനിലുണ്ടായിരുന്നു. ഇതോടൊപ്പം മന്ത്രിമാർ പിന്നിലാണെന്ന വാർത്തകൾ കൂടിയായതോടെ യു.ഡി.എഫ് തരംഗമെന്ന ഉറപ്പായി. മന്ത്രിമാരായ ആർ. ബിന്ദു, പി. രാജീവ്, കെ.ബി ഗണേഷ് കുമാർ, ഒ.ആർ കേളു, റോഷി അഗസ്റ്റിൻ തുടങ്ങിയവർ പിന്നിലായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!