യു.ഡി.എഫ് പത്തനംതിട്ട ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

യു.ഡി.എഫ് പത്തനംതിട്ട ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

M
MadhyamamSource Link
മനാമ: നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസ ലോകത്തെ തെരെഞ്ഞെടുപ്പ് പ്രചാരണാർത്ഥം യു.ഡി.എഫ് പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ഓൺലൈൻ മീറ്റിംഗിലുടെ രാത്രി 9 മണിക്ക് നടക്കും. ഒ.ഐ.സി.സി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്യും. ജില്ലയിൽ നിന്നുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികൾ ആയ അഡ്വ. പഴകുളം മധു (റാന്നി), പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ (കോന്നി), അഡ്വ. അബിൻ വർക്കി (ആറൻമുള), അഡ്വ. സി.വി ശാന്തകുമാർ ( അടൂർ), അഡ്വ. വർഗീസ് മാമ്മൻ (തിരുവല്ല) എന്നിവർ പങ്കെടുക്കും. ഒപ്പം ഒ.ഐ.സി.സിയുടെയും, കെ.എം.സി .സിയുടെയും പ്രമുഖ നേതാക്കൻമാരും മീറ്റിംഗിൽ പങ്കെടുക്കുമെന്ന് കോർഡിനേറ്ററുമാരായ സയ്യിദ് എം.എസ്, അബ്ദുൾ നാസർ. ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്‍റ് അലക്സ് മഠത്തിൽ എന്നിവർ വാർത്ത കുറിപ്പിലുടെ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.ഡി.എഫ് പത്തനംതിട്ട ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് — M… | Boolokam