Posted On date_range 8 April 2026 11:07 AM IST Updated On date_range 8 April 2026 11:07 AM IST യു.ഡി.എഫ് പ്രവർത്തകരുടെ കാറിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസ് text_fields bookmark_border കൊല്ലം: കൊല്ലത്ത് യു.ഡി.എഫ് പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ മകന്റെ പേരിലുള്ള കാറായിരുന്നു അപകടത്തിൽപെട്ടത്. ദേവനന്ദൻ അടക്കം നാല് കെ.എസ്.യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയവർ സഞ്ചരിച്ച കാറിടിച്ചാണ് കായിക താരങ്ങൾക്ക് പരിക്കേൽക്കുന്നത്. കൊല്ലം വള്ളിക്കീഴ് ഗവ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി (14), രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14) എന്നിവർക്കാണു പരിക്കേറ്റത്. ഇതിൽ ഒരാൾ വെന്റിലേറ്ററിലാണ്. ഹോക്കി പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - students injured after UDF workers' car hits them; case filed against driver

യു.ഡി.എഫ് പ്രവർത്തകരുടെ കാറിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസ്
M
MadhyamamSource Link
about 1 month ago