Posted On date_range 17 March 2026 7:14 AM IST Updated On date_range 17 March 2026 7:14 AM IST യു.എൻ പ്രമേയത്തെ സ്വാഗതം ചെയ്തു text_fields bookmark_border ദോഹ: ഖത്തർ ഉൾപ്പെടെ മേഖലയിലെ രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണത്തിനെതിരെ യു.എൻ പ്രമേയത്തെ ശൂറ കൗൺസിൽ സ്വാഗതം ചെയ്തു. അയൽരാജ്യങ്ങൾക്കെതിരായ പ്രകോപനങ്ങളും ഭീഷണികളും ഇറാൻ ഉടൻ അവസാനിപ്പിക്കണം. ഖത്തറിന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും പരമാധികാരത്തിനു നേരെയുള്ള ലംഘനങ്ങൾ തടയുന്നതിൽ അന്താരാഷ്ട്ര സമൂഹവും, പ്രാദേശിക, അന്താരാഷ്ട്ര പാർലമെന്ററി യൂനിയനുകളും സംഘടനകളും അവരുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും, പ്രാദേശികവും ആഗോളവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കണമെന്നും സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗനീമിന്റെ അധ്യക്ഷതയിൽ തമീം ബിൻ ഹമദ് ഹാളിൽ ചേർന്ന ശൂറ കൗൺസിൽ ഊന്നിപ്പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - UN resolution welcomed
