ജിദ്ദ: ആസന്നമായ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനുള്ള പ്രചരണപ്രവർത്തനങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് നേതൃയോഗം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. അനിൽ കുമാർ പത്തനംതിട്ടയെ ചെയർമാനായും ഷറഫുദ്ദീൻ ബാഫക്കി കെ.എം.സി.സിയെ വൈസ് ചെയർമാനായും തെരഞ്ഞെടുത്തു. അയ്യൂബ് ഖാൻ പന്തളമാണ് ജനറൽ കൺവീനർ. നൗഷാദ് ഇസ്മാഈൽ അടൂർ, വർഗീസ് ഡാനിയൽ, ജോർജ് വർഗീസ് പന്തളം, സാബു ഇടിക്കുള, സൈമൺ വർഗീസ്, ബിനു ദിവാകരൻ എന്നിവരാണ് കൺവീനർമാർ. ഷറഫ് പത്തനംതിട്ടയെ കോഓഡിനേറ്ററായും ബാബു കുട്ടികുരിക്കാട്ടിലിനെ ജോയിൻറ് കോഓഡിനേറ്ററായും നിശ്ചയിച്ചു. ജില്ലയിലെ ഓരോ മണ്ഡലങ്ങളിലെയും പ്രവർത്തനങ്ങൾക്ക് പ്രത്യേക ചുമതലക്കാരെയും നിയോഗിച്ചിട്ടുണ്ട്. സുജു തേവരുപറമ്പിൽ (ആറന്മുള), അലി തേക്കുതോട് (കോന്നി), നവാസ് റാവുത്തർ (റാന്നി), ഷിജോയ് പി. ജോസഫ് (തിരുവല്ല), മനോജ് മാത്യു (അടൂർ) എന്നിവരാണ് വിവിധ മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്നത്.നാട്ടിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി വിവിധ രീതികളിൽ നേതൃത്വം നൽകുമെന്നും ഇതിനാവശ്യമായ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും സംഘാടകർ അറിയിച്ചു.

യു.ഡി.എഫ് പ്രചരണ പ്രവർത്തനത്തിനായി ജിദ്ദ പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃയോഗം
M
MadhyamamSource Link
about 1 month ago