Posted On date_range 18 April 2026 8:36 AM IST Updated On date_range 18 April 2026 8:36 AM IST യൂട്യൂബ് ഷോർട്സ് കണ്ട് സമയം പോകുന്നുണ്ടോ? ഇങ്ങനെ ചെയ്തു നോക്കൂ... text_fields bookmark_border camera_alt പ്രതീകാത്മക ചിത്രം യൂട്യൂബിൽ ഹ്രസ്വ വിഡിയോ കൾ (ഷോർട്സ്) പരിധിയില്ലാതെ സ്ക്രോൾ ചെയ്ത് സമയം പാഴാകുന്നതായി തോന്നുന്നുണ്ടോ?. ലളിതമായ മാർഗത്തിലൂടെ ഇത് നിയന്ത്രിക്കാൻ യൂട്യൂബിൽ തന്നെ സൗകര്യമുണ്ട്. യൂട്യൂബിലെ ടൈം മാനേജ്മെന്റ് ഫീച്ചർ ഉപയോഗിച്ച് ഒരു ദിവസം കാണാവുന്ന ഷോർട്സിന് പരിധി നിശ്ചയിക്കാം. നേരത്തെ ചുരുങ്ങിയത് 15 മിനിറ്റായിരുന്നുവെങ്കിൽ ഇപ്പോൾ പൂജ്യം മിനിറ്റ് വരെയായി സെറ്റ് ചെയ്തുവെക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ ഷോർട്സ് കാണാൻ നിങ്ങൾക്ക് താൽപര്യമില്ലെന്ന് യൂട്യൂബിനോട് പറയുകയാണ്. നിങ്ങൾ കൊടുത്ത സമയ പരിധി എത്തിയാൽ ഷോർട്സ് ടാബ് വിഡിയോകൾ കാണിക്കുന്നത് നിർത്തും. എന്നിട്ട് നിങ്ങളുടെ ഷോർട്സ് ഫീഡ് പരിധി എത്തിയെന്ന സന്ദേശം കാണിക്കും. നേരത്തെ കുട്ടികൾ അനാവശ്യമായി ഷോർട്സ് കണ്ട് സമയം കളയുന്നത് നിയന്ത്രിക്കാനുള്ള പാരന്റൽ കൺട്രോൾ ആയാണ് ഇത് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ എല്ല ഉപയോക്താക്കളും ഉപയോഗിക്കുന്നു. എങ്ങനെ ചെയ്യാം യൂട്യൂബിൽ പ്രൊഫൈൽ ഐകണിൽ സെറ്റിങ്സ് തുറക്കുക ‘ടൈം മാനേജ്മെന്റ്’ ക്ലിക്ക് ചെയ്യുക ‘ഷോർട്സ് ഫീഡ് ലിമിറ്റ്’ ഓൺ ചെയ്യുക. സമയ പരിധി ഇവിടെ നൽകാം Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Are you wasting your time watching YouTube shorts

യൂട്യൂബ് ഷോർട്സ് കണ്ട് സമയം പോകുന്നുണ്ടോ? ഇങ്ങനെ ചെയ്തു നോക്കൂ...
M
MadhyamamSource Link
22 days ago