രക്തം നൽകി പവിഴദ്വീപിനെ നെഞ്ചോട് ചേർത്ത് കെ.എം.സി.സി ബഹ്റൈൻ

രക്തം നൽകി പവിഴദ്വീപിനെ നെഞ്ചോട് ചേർത്ത് കെ.എം.സി.സി ബഹ്റൈൻ

M
MadhyamamSource Link
മനാമ: പശ്ചിമേഷ്യ യി യുദ്ധസാഹചര്യങ്ങൾ കാരണം രക്തത്തിന്റെ ആവശ്യകത വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ, മനുഷ്യജീവൻ രക്ഷിക്കാൻ ബഹ്‌റൈൻ കെ.എം.സി.സി സംഘടിപ്പിച്ച എമർജൻസി സമൂഹ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. വ്രത വിശുദ്ധിയുടെ നിറവിലും സമൂഹ രക്തദാന ക്യാമ്പിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. രക്തം ദാനം ചെയ്യാൻ എത്തിയിരുന്ന പലർക്കും സമയപരിധി കാരണം മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായതും ശ്രദ്ധേയമായി. “രക്തദാനം മനുഷ്യസ്നേഹത്തിന്റെ അടയാളമാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യുദ്ധസാഹചര്യങ്ങൾ ഉൾപ്പെടെ അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ക്യാമ്പുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. ക്യാമ്പിന്റെ മികച്ച സംഘാടനത്തെ ബഹ്‌റൈൻ ആരോഗ്യ വകുപ്പ് അധികൃതർ അഭിനന്ദിച്ചു. മനുഷ്യജീവൻ രക്ഷിക്കുന്നതിനുള്ള ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും അവർ വ്യക്തമാക്കി. മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പിന് കെ.എം.സി.സി സംസ്ഥാന ഭാരവാഹികളടക്കം നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രക്തം നൽകി പവിഴദ്വീപിനെ നെഞ്ചോട് ചേർത്ത് കെ.എം.സി.സി ബഹ്റൈൻ… | Boolokam