Posted On date_range 7 April 2026 2:07 PM IST Updated On date_range 7 April 2026 2:07 PM IST രക്തദാന ക്യാമ്പ് ശ്രദ്ധേയമായി text_fields bookmark_border camera_alt ഡ്രോപ് ഓഫ് ലൈഫ് രക്തദാന ക്യാമ്പിൽനിന്ന് മനാമ: വി.ഒ.ടി ബഹ്റൈൻ ഫോറവും, ബി.ഡി.കെ ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഡ്രോപ്പ് ഓഫ് ലൈഫ് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന ക്യാമ്പിൽ 100 ൽ പരം രക്തദാതാക്കൾ പങ്കെടുത്തു. ക്യാമ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ, വോയിസ് ഓഫ് ട്രിവാൻഡ്രം സെക്രട്ടറി വിനീഷ് എസ് സ്വാഗതം ആശംസിച്ചു. വി.ഒ.ടി വൈസ് പ്രസിഡന്‍റ് ആനന്ദ് വേണുഗോപാൽ നായർ അധ്യക്ഷത വഹിച്ചു. ലത്തീഫ് കെ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്‍റ് റോജി ജോൺ ചടങ്ങിൽ സന്നിഹിതനായി. സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം കൂടുതൽ വ്യാപിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Blood donation camp
