രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗികാതിക്രമം: ഉന്നത വനിത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും

രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗികാതിക്രമം: ഉന്നത വനിത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത്​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​ക​വെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​നി​ൽ​നി​ന്ന്​ ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ട യു​വ​തി പൊ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച്​ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി. അ​പ​ക​ട​ത്തി​ന്​ പി​ന്നാ​​ലെ കാ​യം​കു​ളം സ്​​റ്റേ​ഷ​നി​ൽ എ​ടു​ത്ത ആ​ദ്യ മൊ​ഴി​യി​ൽ താ​ൻ പ​റ​ഞ്ഞ പ​ല കാ​ര്യ​ങ്ങ​ളും ഒ​ഴി​വാ​ക്കി പ്ര​തി​യെ സ​ഹാ​യി​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ പൊ​ലീ​സി​ൽ​നി​ന്നു​ണ്ടാ​യ​തെ​ന്ന്​ ​പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ത്ര​യും​വേ​ഗം നീ​തി ല​ഭ്യ​മാ​ക്കാ​ൻ ഉ​ന്ന​ത വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യെ​ക്കൊ​ണ്ട്​ കേ​സ്​ അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ്​ പ​രാ​തി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ൾ കാ​യം​കു​ളം പൊ​ലീ​സി​ൽ​നി​ന്ന്​ ദു​ര​നു​ഭ​വ​മു​ണ്ടാ​യി. സ​ഹാ​യി​ക്കാ​നെ​ത്തി​യ​യാ​ളി​ൽ​നി​ന്ന്​ നി​ന്ന് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​താ​യും ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്നും പ​ണം വാ​ഗ്ദാ​നം ന​ൽ​കി​യ​താ​യും താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളൊ​ന്നും മൊ​ഴി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. ത​നി​ക്ക്​ മ​ല​യാ​ളം കൃ​ത്യ​മാ​യി എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യി​ല്ല. ഇ​ത്​ മു​ത​ലാ​ക്കി പ്ര​തി​യെ സ​ഹാ​യി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പൊ​ലീ​സ്​ സ്വീ​ക​രി​ച്ച​ത്. പ​ണം വാ​ഗ്ദാ​നം ചെ​യ്ത കാ​ര്യം ഉ​ൾ​പ്പെ​ടെ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​തി​ൽ പ​റ​യേ​ണ്ട​തി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് പൊ​ലീ​സ് ന​ൽ​കി​യ​ത്. കാ​യം​കു​ളം സ്​​റ്റേ​ഷ​നി​ലെ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. പ്ര​തി​ക്ക്​ എ​ളു​പ്പ​ത്തി​ൽ ജാ​മ്യം കി​ട്ടു​ന്ന വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തി​യ​ത്. കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന കാ​യം​കു​ളം പൊ​ലീ​സി​ൽ​നി​ന്ന്​ നീ​തി ല​ഭി​ക്കു​മെ​ന്ന്​​ ഉ​റ​പ്പി​ല്ല. പ​രാ​തി​ക്ക്​ പി​ന്നാ​ലെ പ്ര​തി​യെ സ്​​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷം വി​ട്ട​യ​ച്ചു. അ​തി​നാ​ൽ പൊ​ലീ​സി​ന്റെ ഭാ​ഗ​ത്ത്​ വീ​ഴ്ച​യു​ണ്ടാ​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗികാതിക്രമം: ഉന്നത വനിത പൊലീസ്… | Boolokam