രണ്ട് കവിതകൾ

രണ്ട് കവിതകൾ

M
MadhyamamSource Link
Posted On date_range 6 April 2026 11:45 AM IST Updated On date_range 6 April 2026 11:45 AM IST 1. ശബ്‌ദിക്കുന്ന കടലാസുകഷണങ്ങൾ ശ്രദ്ധിക്കൂ... കാതുകൾ കൂർപ്പിക്കൂ... ‘‘ആരുമില്ലാത്ത മുറിയിൽ ആരാണ് ശബ്‌ദമുണ്ടാക്കുന്നത്?’’ ‘‘കഷണങ്ങൾ, കടലാസുകഷണങ്ങൾ...’’ ‘‘കഷണങ്ങളോ? കഷണങ്ങൾ ആക്കിയതാര്?’’ ‘‘അതവരൊക്കെത്തന്നെ...’’ ‘‘എന്തിനു?’’ അവിടെ പേനയും പേപ്പറുമായി ഒരുപാടുപേർ എഴുതാൻ ഇരുന്നതോർക്കുന്നോ? അവരൊക്കെയും കഴുവേറി, ചിലർ രാജ്യദ്രോഹം ചുമത്തി ഈ നാലഴിക്കുള്ളിൽതന്നെയാണ്. ‘‘എപ്പോൾ വെളിച്ചം കാണും?’’ അതിനു വെളിച്ചം ജയിലിനുള്ളിലും ഇരുട്ടിൽ നമ്മളുമാണ്. ഈ കടലാസുകഷണങ്ങൾ മാത്രം ബാക്കിയായി അവയൊക്കെയും നിലക്കാതെ, അവർക്കായി ശബ്ദിക്കുന്നു. ചാരമാകുന്നതുവരെ ശബ്‌ദിക്കും. 2. നഷ്ടങ്ങളുടെ പട്ടിക കുറച്ചുമുമ്പുവരെ... 1. ശബ്‌ദിക്കുന്ന കടലാസുകഷണങ്ങൾ ശ്രദ്ധിക്കൂ... കാതുകൾ കൂർപ്പിക്കൂ... ‘‘ആരുമില്ലാത്ത മുറിയിൽ ആരാണ് ശബ്‌ദമുണ്ടാക്കുന്നത്?’’ ‘‘കഷണങ്ങൾ, കടലാസുകഷണങ്ങൾ...’’ ‘‘കഷണങ്ങളോ? കഷണങ്ങൾ ആക്കിയതാര്?’’ ‘‘അതവരൊക്കെത്തന്നെ...’’ ‘‘എന്തിനു?’’ അവിടെ പേനയും പേപ്പറുമായി ഒരുപാടുപേർ എഴുതാൻ ഇരുന്നതോർക്കുന്നോ? അവരൊക്കെയും കഴുവേറി, ചിലർ രാജ്യദ്രോഹം ചുമത്തി ഈ നാലഴിക്കുള്ളിൽതന്നെയാണ്. ‘‘എപ്പോൾ വെളിച്ചം കാണും?’’ അതിനു വെളിച്ചം ജയിലിനുള്ളിലും ഇരുട്ടിൽ നമ്മളുമാണ്. ഈ കടലാസുകഷണങ്ങൾ മാത്രം ബാക്കിയായി അവയൊക്കെയും നിലക്കാതെ, അവർക്കായി ശബ്ദിക്കുന്നു. ചാരമാകുന്നതുവരെ ശബ്‌ദിക്കും. 2. നഷ്ടങ്ങളുടെ പട്ടിക കുറച്ചുമുമ്പുവരെ സമയം കൃത്യമായി കണ്ടിരുന്നു. ആ ഘടികാരത്തിൽനിന്നും ഊർന്നുവീഴുന്ന ശബ്ദവും കേട്ടിരുന്നു. ഇടക്ക് മങ്ങിയപ്പോൾ ഉറങ്ങിയെന്നു കരുതി, ഇല്ല, ഉറക്കം എവിടെയോ നഷ്ടപ്പെട്ടു. എവിടെയെന്നു ഒരു പിടിയുമില്ല. ഇനി അങ്ങനെ പറ്റില്ല നഷ്ടങ്ങൾക്കും ഒരു പട്ടിക വേണം അതിൽ ഒന്നാമത്തെ നഷ്ടം, എന്റെ നിദ്ര...

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ട് കവിതകൾ — Madhyamam | Boolokam | Boolokam