ജെയ്പൂർ: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോജദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനഫറി വൻ തീപിടുത്തം. റിഫൈനറിയിൽ നിന്ന് വൻ തോതിൽ പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. റിഫൈനറിയിലെ സി.ഡി.യു (ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്) വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ബലോത്രയിലെ പച്ച്പദ്രയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലസിലാണ് തീപ്പിടിത്തം. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (എച്ച്.പി.സി.എൽ) രാജസ്ഥാൻ സർക്കാരും തമ്മിലുള്ള സംയുക്ത സംരംഭമാണ് റിഫൈനറി. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും ആഭ്യന്തര ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷിക്കുന്നു.ഉച്ചയ്ക്ക് 2.00 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സ്ഥലം സന്ദർശിച്ചു. “ഉച്ചയ്ക്ക് 2 മണിയോടെ തീപിടിത്തത്തിന് കാരണമായ ചില സാങ്കേതിക തകരാറുകൾ പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞത് 30 മുതൽ 35 വരെ അഗ്നിശമന സേനകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണ്... അന്വേഷണത്തിന് ശേഷം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിയും”- പച്ചപദ്ര സ്റ്റേഷൻ ഹൗസ് ഓഫീസർ അച്ല റാം പറഞ്ഞു. സംഭവത്തിന് ശേഷം റിഫൈനറിയിലെ ഫയർ സേഫ്റ്റി സിസ്റ്റം സജീവമാക്കി. ഫയർ ബ്രിഗേഡ് ടീമുകളും ഹൈഡ്രന്റ് സിസ്റ്റങ്ങളും വിന്യസിച്ചതായും അധികൃതർ അറിയിച്ചു. തൊഴിലാളികളെ ഒഴിപ്പിച്ചു. ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് നടന്ന സംഭവത്തെ നിർഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത് 2013 സെപ്റ്റംബർ 22 ന് സോണിയ ഗാന്ധിയാണ് റിഫൈനറിയുടെ ശിലാസ്ഥാപനം നടത്തിയത്. പ്രാരംഭ ചെലവ് 37,230 കോടി രൂപയായിരുന്നു. പ്രധാനമന്ത്രി മോദി അധികരാമേറ്റ ശേഷം പദ്ധതി വിഹിതം 43,129 കോടി രൂപയായി പരിഷ്കരിച്ചു.

രാജസ്ഥാനിൽ നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയിൽ തീപ്പിടിത്തം
M
MadhyamamSource Link
20 days ago