ജയ്പൂർ: രാജസ്ഥാനിലെ ബലോത്ര ജില്ലയിൽ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യേണ്ട പച്ച്പഡ്ര എണ്ണ സംസ്കരണശാലയിൽ അഗ്നിബാധ. രണ്ടു മണിക്കൂറെടുത്ത് തീയണച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഉദ്ഘാടനം നീട്ടിയിട്ടുണ്ട്. എണ്ണ സംസ്കരണശാലയുടെ അസംസ്കൃത എണ്ണ ഡിസ്റ്റിലേഷൻ യൂനിറ്റിനു സമീപമാണ് തീപടർന്നത്. അഗ്നിരക്ഷാ സേനയുടെ അടിയന്തര ഇടപെടലിൽ കൂടുതൽ പടരാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ ഇവിടെ സന്ദർശനം നടത്താനിരുന്നതാണ്. ഇതും നീട്ടി. ഉദ്ഘാടന തീയതി വൈകാതെ പ്രഖ്യാപിക്കുമെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. ഉദ്ഘാടനം നടത്താനുള്ള തിടുക്കത്തിൽ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാത്തതാണ് അഗ്നിബാധക്ക് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് ടിക റാം കുറ്റപ്പെടുത്തി.

രാജസ്ഥാനിൽ മോദി ഉദ്ഘാടനം ചെയ്യേണ്ട എണ്ണസംസ്കരണ ശാലയിൽ തീ; പരിപാടി റദ്ദാക്കി
M
MadhyamamSource Link
19 days ago