Posted On date_range 16 March 2026 10:51 PM IST Updated On date_range 16 March 2026 10:51 PM IST രാജ്യസഭ: ഒഡിഷയിൽ അഞ്ച് കോൺഗ്രസ്, ബി.ജെ.ഡി വോട്ടുകൾ ബി.ജെ.പി സ്വതന്ത്രന് text_fields bookmark_border ഭുവനേശ്വർ: ഒഡിഷ രാജ്യസഭ തെരഞ്ഞെടുപ്പിൽ അഞ്ച് കോൺഗ്രസ്, ബി.ജെ.ഡി എം.എൽ.എമാർ ബി.ജെ.പിക്ക് അനുകൂലമായി വോട്ടുരേഖപ്പെടുത്തി. ബി.ജെ.പി സ്വതന്ത്രനായി മത്സരരംഗത്തുള്ള ദിലീപ് റായ്ക്ക് അനുകൂലമായാണ് ഇവർ വോട്ടുരേഖപ്പെടുത്തിയത്. തങ്ങളുടെ എം.എൽ.എമാരായ രമേശ് ജെന, ദശരഥി ഗൊമാംഗോ, സോഫിയ ഫിർദൗസ് എന്നിവർ പാർട്ടി വിപ്പ് ലംഘിച്ച് ബി.ജെ.പി സ്വതന്ത്ര സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തിയതായി ഒഡിഷ കോൺഗ്രസ് അധ്യക്ഷൻ ഭക്ത ചന്ദ്രദാസ് അറിയിച്ചു. ബി.ജെ.ഡിയുടെ ബംഗി എം.എൽ.എ ദേവി രഞ്ജൻ ത്രിപാഠിയും ബി.ജെ.പിക്ക് അനുകൂലമായി വോട്ടുചെയ്തതായി വെളിപ്പെടുത്തി. കോൺഗ്രസുമായി കൂട്ടുകൂടാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെടുത്തതെന്നും ത്രിപാഠി കൂട്ടിച്ചേർത്തു. മറ്റൊരു പാർട്ടി എം.എൽ.എയായ സൗവിക് ബിസ്വാളിന്റെ ഭാര്യ ഡോ. അനന്യ പ്രിയദർശിനിയാണ് തന്റെ ഭർത്താവ് പാർട്ടി നിലപാടിന് വിരുദ്ധമായി വോട്ടു രേഖപ്പെടുത്തിയതായി വെളിപ്പെടുത്തിയത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Rajya Sabha: Five Congress, BJD votes in Odisha, BJP Independent

രാജ്യസഭ: ഒഡിഷയിൽ അഞ്ച് കോൺഗ്രസ്, ബി.ജെ.ഡി വോട്ടുകൾ ബി.ജെ.പി സ്വതന്ത്രന്
M
MadhyamamSource Link
about 2 months ago