നിലമ്പൂർ: 20 ഗ്രാം രാസലഹരി പിടികൂടിയ സംഭവത്തിൽ ഒരാളെക്കൂടി നിലമ്പൂർ പൊലീസ് അറസ്റ്റു ചെയ്തു. വടപുറം സ്വദേശി കോട്ടായി ഫാസിലിനെ (27) ആണ് നിലമ്പൂർ ഇൻസ്പെക്ടർ ബി.എസ്. ബിനു അറസ്റ്റ് ചെയ്തത്. ജനുവരി 11 നാണ് കേസിനാസ്പദമായ സംഭവം. മമ്പാട് പൊങ്ങല്ലൂരിൽച്ച് 20 ഗ്രാം എം.ഡി.എം.എയുമായി എടവണ്ണ സ്വദേശി ഫെബിൻ ഷാദിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽ രാസലഹരി നൽകിയത് ഫാസിലാണെന്ന് മൊഴിയുണ്ടായിരുന്നു. മയക്കുമരുന്ന് കൈവശംവെച്ചതിന് ഫാസിലിനെതിരെ വണ്ടൂർ, നിലമ്പൂർ പൊലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. നിരവധി മോഷണക്കേസുകളിലും പ്രതിയായ ഫാസിലിനെതിരെ കാപ്പ ചുമത്തിയിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

രാസലഹരി പിടികൂടിയ കേസ്: കാപ്പ കേസ് പ്രതി അറസ്റ്റിൽ
M
MadhyamamSource Link
about 2 months ago