രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ചുമായി മഹിള മോർച്ച

രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ചുമായി മഹിള മോർച്ച

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മഹിള മോർച്ച മാർച്ച് നടത്തി. വനിത സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് മാർച്ചുമായി മഹിളമോർച്ച എത്തിയത്. സ്ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കി, രാഹുലും കൂട്ടരും സ്ത്രീകളെ ചതിച്ചു തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്. രാഹുൽ ഗാന്ധിയുടെ കോലവും കത്തിച്ചു.മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കിയും പ്രയോഗിച്ചു. കേന്ദ്ര സഹമന്ത്രി രക്ഷ ഖ‍ഡ്സെ, ബാൻസുരി സ്വരാജ്, കമൽജീത് സെഹ്രാവത് തുടങ്ങിയവരടക്കമുള്ള നേതാക്കളെ ഡൽഹി പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു നീക്കി. രാഹുലും പ്രതിപക്ഷ നേതാക്കളും ‘വഞ്ചകർ’ എന്നുള്ള പോസ്റ്ററുകളും ബി.ജെ.പി ഡൽഹി യൂനിറ്റ് പുറത്തിറക്കിയിരുന്നു. എന്നാൽ മാർച്ച് നടത്തിയ സമയത്ത് രാഹുൽ ഗാന്ധി വസതിയിൽ ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാണത്തിലായിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ചുമായി മഹിള മോർച്ച — Mad… | Boolokam