രുചിപ്പെരുമയുടെ വിഷുക്കാലം; യു.എ.ഇയുടെ 'പായസ റാണി'മാരെ തേടി നെസ്റ്റോ

രുചിപ്പെരുമയുടെ വിഷുക്കാലം; യു.എ.ഇയുടെ 'പായസ റാണി'മാരെ തേടി നെസ്റ്റോ

ദുബൈ: യു.എ.ഇയിലെ പായസ റാണിമാരെ തേടി മലയാളികളുടെ പ്രിയ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ നെസ്റ്റോ. വിഷു ആഘോഷങ്ങൾക്ക് കൂടുതൽ മധുരം പകരാൻ ഒരുക്കുന്ന ‘നെസ്റ്റോ പായസ ക്വീൻ’ മത്സരത്തിൽ പങ്കെടുക്കുന്ന പായസപ്രേമികളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങൾ. ഏപ്രിൽ 25ന് വൈകുന്നേരം 5.30 മുതൽ ഷാർജയിലെ മിയാ മാളിലാണ് മത്സരം അരങ്ങേറുന്നത്. രുചികരമായ പായസം തയാറാക്കാൻ കഴിവുള്ളവർക്ക് പാചക വൈദഗ്ധ്യം ലോകത്തിന് മുന്നിൽ തെളിയിക്കാനുള്ള മികച്ച വേദിയാണ് ഈ മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വീടുകളിൽ നിന്ന് തയാറാക്കിയ 500 മില്ലി ലിറ്റർ പായസവുമായാണ് മത്സരത്തിനെത്തേണ്ടത്. നിങ്ങളുടെ പായസത്തിന്‍റെ രുചി, അവതരണ മികവ്, പാചകക്കുറിപ്പിലെ വേറിട്ട ശൈലി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും മികച്ച പായസ റാണിമാരെ തെരഞ്ഞെടുക്കുക. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ‘പായസ റാണി’ക്ക് 2000 ദിർഹത്തിന്‍റെ നെസ്റ്റോ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 1500 ദിർഹത്തിന്‍റെയും മൂന്നാം സ്ഥാനക്കാർക്ക് 1000 ദിർഹത്തിന്‍റെയും നെസ്റ്റോ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും. താൽപര്യമുള്ളവർക്ക് ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പേര്, വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കാം. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0586333214 എന്ന നമ്പറിൽ ബന്ധപ്പെടാം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രുചിപ്പെരുമയുടെ വിഷുക്കാലം; യു.എ.ഇയുടെ 'പായസ റാണി'മാരെ തേടി… | Boolokam