റിയാദ്: റിയാദിലെ ബദർ ഡിസ്ട്രിക്റ്റിലുള്ള മൂന്ന് ഫർണിച്ചർ നിർമ്മാണ സ്ഥാപനങ്ങളിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സേന വിജയകരമായി നിയന്ത്രണവിധേയമാക്കി. അപകടം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗം തീ പടരുന്നത് തടയുകയും പൂർണ്ണമായും അണയ്ക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ഔദ്യോഗികമായി അറിയിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട നിയമപരമായ തുടർനടപടികൾ അധികൃതർ പൂർത്തിയാക്കി വരികയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

റിയാദിൽ ഫർണിച്ചർ കടകളിൽ തീപിടിത്തം; സിവിൽ ഡിഫൻസ് അണച്ചു
M
MadhyamamSource Link
about 1 month ago