റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി ഈദ്, ഈസ്റ്റർ, വിഷു ആഘോഷങ്ങൾ ഉൾപ്പെടുത്തി സ്നേഹസൗഹൃദ സംഗമം സംഘടിപ്പിച്ചു. വാൽപ്പാർ അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്കും ജി.എം.എഫ് ഡയറക്ടർ ബോർഡ് അംഗം മജീദ് ചിങ്ങോലിയുടെ പിതാവിെൻറ നിര്യാണത്തിലും ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. ഇദ്രീസ് മുഖ്യാതിഥിയായിരുന്നു. ഇദ്ദേഹത്തിന് ജി.എം.എഫ് ‘ബിസിനസ് എക്സലൻസ്’ പുരസ്കാരം നൽകി ആദരിച്ചു. ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോട്, രക്ഷാധികാരികളായ ഡോ. കെ.ആർ. ജയചന്ദ്രൻ, ജോസഫ് അതെരുങ്കൽ, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, വനിതാ കോഓഡിനേറ്റർ ഖമർബാൻ വലിയകത്ത്, സലിം കളക്കര, അബ്ദുൽ അസീസ് പവിത്ര, ഇസ്മാഈൽ മംഗലാപുരം, ഹരികൃഷ്ണൻ കണ്ണൂർ, സനിൽകുമാർ ഹരിപ്പാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ സ്വാഗതം ആശംസിച്ചു. സംഘടനയുടെ കഴിഞ്ഞ ആറുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രോഗ്രാം കോഓഡിനേറ്റർ ഹിബ അബ്ദുൽസലാം വിശദീകരിച്ചു. ബിന്ദു ടീച്ചറും കുഞ്ഞുമുഹമ്മദും നേതൃത്വം നൽകിയ കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. മോഹിനിയാട്ടം, നാടോടി നൃത്തം, തെരുവാതെര, സംഘനൃത്തം, സിനിമാറ്റിക് ഡാൻസ്, ഒപ്പന, ഗാനമേള എന്നിവയും വിഷു ആഘോഷത്തിെൻറ ഭാഗമായി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും പങ്കെടുത്തവർക്ക് നവ്യാനുഭവമായി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജയൻ കൊടുങ്ങല്ലൂർ, അഡ്വ. അജിത് കുമാർ, സുബൈർ കുമ്മിൾ, ടോംസി മാത്യു, സജീർ പെരുംകുളം, അഫ്സൽ കണ്ണൂർ, ഇജാസ്, തോമസ് ചെറീസ്, ഷാജഹാൻ പാണ്ട, മുന്ന അയ്യൂബ്, നസീർ കുന്നിൽ, നിഷാദ് കൂട്ടിക്കൽ, ഷാനവാസ്, അബ്ദുൽസലാം പാലക്കാട്, ഷാനവാസ് വെമ്പിളിൽ, സബീർ കുളമുട്ടം, നൗഫൽ കോട്ടയം, സുഹറ ബീവി, റൂബി ടോം, റിയാസ് പാലക്കാട്, നൗഫൽ വടകര, റഷീദ് ചിലങ്ക, സുധീർ വള്ളക്കടവ്, റഹ്മാൻ മുനമ്പത്ത്, ബീന സുബൈർ, സുഹാന സജീർ, സജീർ ചിതറ, മുഹമ്മദ് വാസിം, ഫെമിന വാസി, സലിം കൊല്ലം, സൈഫ് കായംകുളം, വഹാബ് മജിലിസ്, ഉദയൻ ഓച്ചിറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിയാദിൽ സ്നേഹസംഗമമൊരുക്കി ജി.എം.എഫ്; ഈദ്-ഈസ്റ്റർ-വിഷു ആഘോഷങ്ങൾ ഐക്യത്തിെൻറ വിളംബരമായി
M
MadhyamamSource Link
18 days ago