റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ജേർണലിസം ട്രെയിനിങ് പ്രോഗ്രാം വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മെർഡിയൻ ഫ്യൂഷൻ റെസ്റ്റോറൻറിൽ നടന്ന വിരുന്നിൽ പി.കെ. ഷാജി അധ്യക്ഷത വഹിച്ചു. റിംഫ് ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. റിയാദിലെ ഒട്ടേറെ ഇഫ്താറുകളിലും സഹൂറുകളിലും പങ്കെടുത്ത് സൗഹൃദങ്ങൾ പുതുക്കുകയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തവർക്കായി ഏർപ്പെടുത്തിയ ‘റമദാൻ ബ്രദർഹുഡ് ബിൽഡർ അവാർഡ്’ ചടങ്ങിൽ വെച്ച് മനാഫ് മാനുവിന് സമ്മാനിച്ചു. തുടർന്ന് കോഴ്സ് ഡയറക്ടർ വി.ജെ. നസ്റുദ്ദീൻ റമദാൻ സന്ദേശം പങ്കുവെച്ചു. മനസിനെ ശുദ്ധീകരിക്കാനുള്ള മാസമാണ് റമദാനെന്നും, ശാരീരിക സുസ്ഥിരതയുടെ അടിസ്ഥാനം മാനസികാരോഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ] ശിഹാബ് കൊട്ടുകാട്, മൈമൂന അബ്ബാസ്, സുഷമ ഷാൻ, ഷംനാദ് കരുനാഗപ്പള്ളി, ഡിമോയിസ് ബിസിനസ് ബ്രാഞ്ച് മാനേജർ ഷിയാസ്, ഷിഹാബ് കുഞ്ചീസ് എന്നിവർ സംസാരിച്ചു. കരീം കാനാമ്പുറം ആമുഖ ഭാഷണം നടത്തി. സീന അജി സ്വാഗതവും അഡ്വ. അജിത് ഖാൻ നന്ദിയും പറഞ്ഞു.

റിയാദ് ഇന്ത്യൻ മീഡിയ ഫോറം സ്റ്റുഡൻറ്സ് ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago