റിയാദ്: മുക്കം എം.എ.എം.ഒ കോളജ് അലുമ്നി (മാമോക്) റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലസ് ലുലുവിലെ കാൻറീൻ ലോഞ്ചിൽ നടന്ന ചടങ്ങിൽ അറുപതോളം അലുംനി അംഗങ്ങളും അവരുടെ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. കെ.സി. ഷാജുയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ യാക്കൂബ് എളമരം, സിദ്ദിഖ് ഇല്ലിക്കൽ തുടങ്ങിയവർ സംസാരിച്ചു. സുഹാസ് ചേപ്പാലി സ്വാഗതവും ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു. മുഹമ്മദ് മുസ്തഫ കളരാന്തിരി, നബീൽ പാഴൂർ, നിസാർ അരീക്കോട്, താഹിർ കൊടിയത്തൂർ, സാലിഹ് തേവരമണ്ണിൽ, ഫൈജാസ് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

റിയാദ് മാമോക് അലുമ്നി ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago