Posted On date_range 8 April 2026 11:15 AM IST Updated On date_range 8 April 2026 11:15 AM IST റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചുതകർത്തു; ആറുമണിക്കൂർ ഗതാഗതം മുടങ്ങി text_fields bookmark_border camera_alt എഴുപുന്ന റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചു തകർന്നപ്പോൾ അരൂർ: തീരദേശ റെയിൽപാതയിൽ എഴുപുന്ന റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചുതകർത്തതോടെ എഴുപുന്ന-എരമല്ലൂർ റൂട്ടിൽ ആറു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ എരമല്ലൂരിൽനിന്ന് എഴുപുന്നയിലേക്ക് പോയ ഓട്ടോയാണ് നിയന്ത്രണം തെറ്റി റെയിൽവേ ലെവൽ ക്രോസിലെ ഇരുമ്പുബാർ ഇടിച്ചുതകർത്തത്. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായി. ചേർത്തല-എറണാകുളം സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ ദേശീയപാതയിലൂടെ കടത്തിവിട്ടു. വൈകീട്ട് ആറിന് റെയിൽവേ വിഭാഗം സ്ഥലത്തെത്തി റെയിൽ ബാറിന്‍റെ തകരാർ പരിഹരിച്ചശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Railway gate smashed by vehicle; traffic disrupted for six hours

റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചുതകർത്തു; ആറുമണിക്കൂർ ഗതാഗതം മുടങ്ങി
M
MadhyamamSource Link
about 1 month ago