മസ്കത്ത്: റോയൽ ഒമാൻ പൊലീസിന്റെ വെബ്സൈറ്റ് അനുകരിച്ച് തട്ടിപ്പ് നടക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃർ. ആർ.ഒ.പിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ വ്യാജ സൈറ്റ് സാമ്പത്തിക തട്ടിപ്പിനും ഡാറ്റ മോഷണത്തിനുമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വ്യാജ സൈറ്റിൽ ലഭിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങൾ പങ്കിടരുതെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകി. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

റോയൽ ഒമാൻ പൊലീസിന്റെ വ്യാജ വെബ്സൈറ്റ്; മുന്നറിയിപ്പുമായി അധികൃതർ
M
MadhyamamSource Link
about 1 month ago