ശാസ്താംകോട്ട: കുന്നത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച റോഡ് ഷോ ആവേശമായി. ചക്കുവള്ളിയിൽനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുറന്ന ജീപ്പിലുള്ള സ്ഥാനാർഥിക്കൊപ്പം നൂറുകണക്കിന് യുവതി യുവാക്കളും പ്രവർത്തകരും ഇരുചക്ര വാഹനത്തിൽ അനുഗമിച്ചു. പതാരത്തും നാലു മൂക്കിലും കാരാളിമുക്കിലും ചുറ്റുമലയിലും റോഡിന്റെ ഇരുവശങ്ങളിലും വീടുകളുടെ പുറത്തും നിരവധി വോട്ടർമാർ ഹർഷാരവങ്ങളോടെ കുഞ്ഞുമോനെ സ്വീകരിച്ചു. റോഡ് ഷോ ഭരണിക്കാവിൽ സമാപിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
