ദോഹ: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി മിസഈദ് റോഡിൽ നിന്ന് ഇ -റിങ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് മീസൈമിർ ഇന്റർചേഞ്ച് ടണൽ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗൽ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് വെള്ളിയാഴ്ച പുലർച്ചെ രണ്ടു മുതൽ രാവിലെ 10 വരെയും ശനിയാഴ്ച പുലർച്ചെ രണ്ടു മുതൽ രാവിലെ ഏഴു വരെയുമാണ് റോഡ് അടച്ചിടുക. മിസഈദ് റോഡിൽ നിന്ന് ഇ -റിങ് റോഡിലേക്ക് പ്രവേശിക്കുന്ന വാഹന യാത്രക്കാർ മറ്റു പാതകൾ ഉപയോഗിക്കണമെന്ന് അഷ്ഗാൽ നിർദേശിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
