മക്ക: റമദാൻ മാസത്തിൽ മസ്ജിദുൽ ഹറാമിലേക്കും തിരിച്ചുമുള്ള യാത്രകൾക്കായി ഷട്ടിൽ ബസ് സർവിസിനെ ആശ്രയിച്ചത് 6.4 കോടിയലധികം യാത്രക്കാർ. ഈ കാലയളവിൽ ആകെ 15 ലക്ഷം ട്രിപ്പുകൾ ഷട്ടിൽ ബസുകൾ നടത്തിയതായി മക്ക, മശാഇർ റോയൽ കമീഷൻ അറിയിച്ചു. ജനറൽ ട്രാൻസ്പോർട്ട് സെൻററിെൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ ഗതാഗത സംവിധാനത്തിെൻറ മികച്ച കാര്യക്ഷമതയാണ് ഇത്രയും വലിയ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ ഗവൺമെൻറ് വിഭാഗങ്ങൾക്കിടയിലുള്ള കൃത്യമായ ഏകോപിത പ്രവർത്തനമാണ് റമദാനിലെ സന്ദർശക ഗതാഗതം സുഗമമാക്കാൻ സഹായിച്ചതെന്ന് റോയൽ കമീഷൻ സി.ഇ.ഒ എൻജി. സ്വാലിഹ് ബിൻ ഇബ്രാഹിം അൽറഷീദ് പറഞ്ഞു. മക്ക ബസുകളും മക്ക ടാക്സികളും ഉൾപ്പെടെയുള്ള സേവനങ്ങൾ നഗരത്തിനുള്ളിലെ യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഹറം ഉൾപ്പെടുന്ന മധ്യമേഖലയിലെ തിരക്ക് കുറയ്ക്കുന്നതിനും വലിയ രീതിയിൽ സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാനിൽ റെക്കോഡ് നേട്ടവുമായി മക്ക ഷട്ടിൽ ബസ് സർവിസ്; 6.4 കോടി യാത്രക്കാർ
M
MadhyamamSource Link
about 2 months ago