ലബനനിലെ ആക്രമണം; കുവൈത്ത് അപലപിച്ചു

ലബനനിലെ ആക്രമണം; കുവൈത്ത് അപലപിച്ചു

Posted On date_range 20 April 2026 11:58 AM IST Updated On date_range 20 April 2026 11:58 AM IST ലബനനിലെ ആക്രമണം; കുവൈത്ത് അപലപിച്ചു text_fields bookmark_border കുവൈത്ത് സിറ്റി: ലബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനക്ക് നേരെ നടന്ന ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. കഴിഞ്ഞ ദിവസം തെക്കൻ ലബനാനിൽ ഒരു ഫ്രഞ്ച് സമാധാന സേനാംഗം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും ലംഘനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലബനാനിൽ സ്ഥിരത സംരക്ഷിക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനക്കുള്ള പൂർണ്ണ പിന്തുണയും പുതുക്കി. ഒരാൾ കൊല്ലപ്പെട്ടതിൽ കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Kuwait condemns attack in Lebanon

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലബനനിലെ ആക്രമണം; കുവൈത്ത് അപലപിച്ചു — Madhyamam | Boolokam | Boolokam