Posted On date_range 18 April 2026 12:42 PM IST Updated On date_range 18 April 2026 12:42 PM IST ലബനാനിലെ വെടിനിർത്തൽ സ്വാഗതം ചെയ്ത് ഖത്തർ; വെടിനിർത്തൽ വ്യവസ്ഥകൾ പൂർണമായും പാലിക്കണം text_fields bookmark_border ദോഹ: ലബനാനിൽ നിലവിൽ വന്ന വെടിനിർത്തൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക നീക്കമാണെന്ന് ഖത്തർ. വെടിനിർത്തൽ വ്യവസ്ഥകൾ പൂർണമായും പാലിക്കണമെന്ന് ഖത്തർ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. കൂടുതൽ പ്രാദേശിക സംഘർഷങ്ങൾ ഒഴിവാക്കാൻ ഇത് അത്യാവശ്യമാണ്. വെടിനിർത്തൽ തീരുമാനത്തെ സ്വാഗതം ചെയ്ത വിദേശകാര്യ മന്ത്രാലയം, ഇതിനായി ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഈ പ്രഖ്യാപനം മേഖലയിൽ സമഗ്രവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് കരുത്തുപകരുമെന്നും ഖത്തർ പ്രത്യാശ പ്രകടിപ്പിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Qatar welcomes ceasefire in Lebanon

ലബനാനിലെ വെടിനിർത്തൽ സ്വാഗതം ചെയ്ത് ഖത്തർ; വെടിനിർത്തൽ വ്യവസ്ഥകൾ പൂർണമായും പാലിക്കണം
M
MadhyamamSource Link
22 days ago