Posted On date_range 19 April 2026 8:21 AM IST Updated On date_range 19 April 2026 8:21 AM IST ലബനാനെ ഗസ്സയാക്കി ‘മഞ്ഞ വര’ സ്ഥാപിച്ച് ഇസ്രായേൽ text_fields bookmark_border camera_alt ലബനാനിൽ വെടിനിർത്തിയതോടെ സ്വന്തം താമസ സ്ഥലത്തേക്ക് കുടുംബത്തോടൊപ്പം മടങ്ങുന്ന കുട്ടി ബൈറൂത്: ഗസ്സയുടെ പകുതിയിലേറെ ഭാഗവും സൈനിക നിയന്ത്രണത്തിലാക്കി മുമ്പ് സ്ഥാപിച്ചതിന് സമാനമായി തെക്കൻ ലബനാനിലും ‘മഞ്ഞ വര’ പ്രഖ്യാപിച്ച് ഇസ്രായേൽ. വെടിനിർത്തൽ നിലവിൽവന്നതിന് പിന്നാലെയാണ് തെക്കൻ ലബനാനിലെ അതിർത്തിയോടു ചേർന്ന പ്രദേശങ്ങൾ പൂർണമായി സൈനിക നിയന്ത്രണത്തിലാകുമെന്നും ഇവ ‘മഞ്ഞ വര’ക്കു കീഴിലാകുമെന്നും പ്രഖ്യാപനം. ഈ പ്രദേശങ്ങളിൽ ആരെയും വെടിവെച്ചിടാനും സൈനിക നീക്കം നടത്താനും അധികാരം നൽകുന്നതാകും പുതിയ നീക്കം. വെടിനിർത്തൽ നിലവിൽവന്ന ഗസ്സ നിലവിൽ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ട നിലയിലാണ്. ഇസ്രായേൽ സൈന്യം ‘മഞ്ഞ വര’ക്കുള്ളിലാക്കി പൂർണമായി നിയന്ത്രണത്തിലാക്കിയ 58 ശതമാനത്തിലേറെ ഭാഗമാണ് ഒന്ന്. 20 ലക്ഷത്തിലേറെ ഫലസ്തീനികൾ തിങ്ങിക്കഴിയുന്ന, ഹമാസ് നിയന്ത്രണത്തിലുള്ള അവശേഷിച്ച ഭൂമിയും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Israel establishes 'yellow line', turning Lebanon into Gaza

ലബനാനെ ഗസ്സയാക്കി ‘മഞ്ഞ വര’ സ്ഥാപിച്ച് ഇസ്രായേൽ
M
MadhyamamSource Link
21 days ago