കുവൈത്ത് സിറ്റി: ലബനാനിൽ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നടത്തിയ വെടിനിർത്തൽ കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. സ്ഥിരത ഉറപ്പാക്കാൻ ലബനാൻ നേതാക്കൾ നടത്തിയ ശ്രമങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. ലബനാന്റെ ഐക്യത്തെയും പ്രദേശിക സമഗ്രതയെയും പിന്തുണക്കുന്നതിൽ കുവൈത്ത് ഉറച്ച നിലപാട് ആവർത്തിച്ചു. രാജ്യത്തിന്റെ അധികാരം ഏകീകരിക്കുന്നതിനും ആയുധങ്ങൾ നിയമാനുസൃത സ്ഥാപനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനും സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനുമുള്ള നടപടികളിൽ ലബനാന് പിന്തുണ നൽകുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേലും ലബനാനും 10 ദിവസത്തെ വെടിനിർത്തലിന് ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചത്. ലബനാനിൽ അടുത്തിടെ വ്യാപക ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഇതുവരെ ലബനാനിൽ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 12 ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ലബനാൻ വെടിനിർത്തൽ കുവൈത്ത് സ്വാഗതം ചെയ്തു; ലബനാന്റെ ഐക്യത്തിനും സമഗ്രതക്കും പിന്തുണ
M
MadhyamamSource Link
22 days ago