ലസാനിയ

ലസാനിയ

M
MadhyamamSource Link
ചേരുകൾ ബ്രെഡ് 12 കഷ്ണം ചിക്കൻ 200 ഗ്രാം ക്യാപ്‌സിക്ക 1 വെളുത്തുള്ളി 1 tsp തക്കാളി 3 ഉള്ളി 2 ഓയിൽ 3 tsp കുരുമുളക് 1 tsp ഉപ്പ് ആവശ്യത്തിന് മൈദ 3 tsp ബട്ടർ 2 tsp പാൽ 1 കപ്പ്‌ ചില്ലി ഫ്ളക്സ് 1 tsp മുളക് പൊടി 1 tsp മോസിറല്ല ചീസ് 1/2 കപ്പ്‌ തയ്യാറാക്കുന്ന വിധം ചിക്കൻ മുളക് ഉപ്പ് ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് ചുടാകുമ്പോൾ വെളുത്തുള്ളി, ഉള്ളി ചെറുതായി കട്ട്‌ ചെയ്തത്,ക്യാപ്‌സിക്ക എന്നിവ ഓരോന്നായി ചേർത്ത് വഴറ്റിയതിന് ശേഷം ഫ്രൈ ചെയ്ത ചിക്കൻ, തക്കാളി പേസ്റ്റ് ആക്കിയതും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു മാറ്റിവെക്കുക. വേറൊരു പാനിൽ ബട്ടർ ഇട്ട് ചുടാവുമ്പോൾ വെളുത്തുള്ളി, മൈദ, കുരുമുളക് പൊടി എന്നിവയിട്ട് ചെറുതായി ചുടായതിനു ശേഷം പാൽ ചേർത്ത് കുറുക്കി എടുക്കുക. അല്പം ഉപ്പ് കൂടി ചേർത്ത് കൊടുക്കുക.വൈറ്റ് സോസ് റെഡി. വേറൊരു ബേക്കിങ് പാത്രത്തിൽ ആദ്യം വൈറ്റ് സോസ് ഒഴിച്ചതിനു ശേഷം ബ്രെഡ് വെക്കുക അതിനുമുകളിലായി തയ്യാറാക്കിയ മസാല പകുതി ചേർത്തു മുകളിലായി ചീസ് വെച്ച് കൊടുക്കുക. വീണ്ടും ബ്രെഡ് നിരത്തിവെച്ചു മസാല മുഴുവൻ ചേർത്ത് സോസും ചീസും ചേർത്ത് ഓവനിൽ അല്പസമയം ചുടാക്കി എടുക്കുക. അവസാനം ചില്ലി ഫ്ളക്സ് വിതറിക്കൊടുക്കുക. ലസാനിയ റെഡി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലസാനിയ — Madhyamam | Boolokam | Boolokam