ലാൻഡിങ്ങിനായി വിമാനം ആകാശത്ത് വട്ടമിട്ടത് നാലുമണിക്കൂർ; പരിഭ്രാന്തരായി യാത്രക്കാർ

ലാൻഡിങ്ങിനായി വിമാനം ആകാശത്ത് വട്ടമിട്ടത് നാലുമണിക്കൂർ; പരിഭ്രാന്തരായി യാത്രക്കാർ

ബെംഗളൂരു: ലാൻഡിങ്ങിന് തൊട്ടുമുൻപ് സാങ്കേതിക തകരാറുണ്ടായതോടെ യാത്രക്കാരെ മുൾമുനയിലാക്കി വിമാനം ആകാശത്ത് വിട്ടമിട്ടത് നാലുമണിക്കൂർ. ഞായറാഴ്ച വൈകിട്ട് മൂന്നിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താളത്തിൽനിന്ന് പുറപ്പെട്ട് 4.30ന് ഹുബ്ബള്ളിയില്‍ ഇറങ്ങേണ്ട ഫ്‌ലൈ 91 വിമാനമാണ് നിലത്തിറാക്കാവാതെ യാത്രക്കാരുമായി ആകാശത്ത് വട്ടമിട്ടത്. പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽ പേടിച്ച് കരയുന്നതിന്‍റെയും പ്രാർഥിക്കുന്നതിന്‍റെയും ദൃശ്യങ്ങൽ മാധ്യമങ്ങൾ പുറത്തുവിട്ടു. സാങ്കേതിക തകരാറാണ് ലാന്‍ഡിങിന് തടസ്സാമായതെന്ന് ആരോപണമുയര്‍ന്നെങ്കിലും മോശം കാലാവസ്ഥയാണ് ലാന്‍ഡിങിന് തടസ്സപ്പെടുത്തിയതെന്ന് വിമാനക്കമ്പനി അധികൃതർ പറഞ്ഞു. വിമാനം ഹുബ്ബള്ളിൽ ലാൻഡിങിന് തയ്യാറായപ്പോൾ മോശം കാലാവസ്ഥ അനുഭവപ്പെട്ടതിനാൽ പൈലറ്റുമാർക്ക് ലാൻഡിംഗ് നിർത്തിവയ്ക്കേണ്ടി വരികയായിരുന്നുവെന്ന് വിമാനക്കമ്പിനി അറിയിച്ചു. തുടർന്ന് നാലുമണിക്കൂറോളമാണ് വിമാനം ആകാശത്ത്ചുറ്റിപ്പറന്നു. ശിവമോഗ, ദേവനഗരെ, മുന്ദ്‌ഗോഡ് തുടങ്ങിയ പ്രദേശങ്ങൾക്ക് മുകളിലൂടെയായിരുന്നു ഈ സമയം വിമാനം പറന്നത്. ആശങ്കനിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവിൽ വിമാനം വൈകിട്ട് ഏഴരയോടെ ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട്, സുരക്ഷിതമായി ഇറക്കുകയായിരുന്നു. അതേസമയം, ആശയവിനിമയക്കുറവും അശ്രദ്ധയും ആരോപിച്ച് യാത്രക്കാരുടെ കുടുംബാംഗങ്ങൾ ഫ്ലൈ91 എയർലൈൻസിനെതിരെ രംഗത്തെത്തി. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായില്ല. ഹുബ്ബള്ളിക്ക് മുകളിലൂടെ വിമാനം പിടിച്ച് ബെംഗളൂരുവിലേക്ക് തിരിച്ചുവിടുന്നത് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ ഭാഗമായിരുന്നുവെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലാൻഡിങ്ങിനായി വിമാനം ആകാശത്ത് വട്ടമിട്ടത് നാലുമണിക്കൂർ; പരി… | Boolokam