മനാമ: നാട്ടിലേയ്ക്ക് പണമയക്കാനുള്ള പ്രമുഖ മണി എക്സ്ചേഞ്ച് സേവനദാതാക്കളായ ലുലു മണി ആപ്പിന്‍റെ സേവനങ്ങൾ പൂർണമായും സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നുണ്ടെന്നു അധികൃതർ അറിയിച്ചു. അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടെ ഉപഭോക്താക്കൾക്ക് വേഗത്തിലും സുരക്ഷിതമായും പണമിടപാടുകൾ നടത്താനുള്ള സൗകര്യം ലുലു മണി ആപ്പിൽ ലഭ്യമാണ്. സാങ്കേതിക തടസ്സങ്ങളൊന്നുമില്ലാതെ തന്നെ നിലവിൽ ആപ് വഴി പണം അയക്കാൻ സാധിക്കുന്നുണ്ട്. ആപ്ലിക്കേഷനോടൊപ്പം ലുലു മണിയുടെ ശാഖകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന വിവരങ്ങൾ മാത്രം ഉപഭോക്താക്കൾ വിശ്വാസത്തിലെടുക്കണം. സംശയങ്ങൾക്കോ സഹായത്തിനോ ലുലു മണി കസ്റ്റമർ കെയർ വിഭാഗവുമായി +973 66396096 ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ലുലു മണി ആപ് സേവനങ്ങൾ തടസ്സങ്ങളില്ലാതെ തുടരുന്നു
M
MadhyamamSource Link
about 2 months ago