ലെബനനിലെ ഇസ്രായേൽ ആക്രമണംകുവൈത്ത് അപലപിച്ചു

ലെബനനിലെ ഇസ്രായേൽ ആക്രമണംകുവൈത്ത് അപലപിച്ചു

M
MadhyamamSource Link
കുവൈത്ത് സിറ്റി: ദക്ഷിണ ലെബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം 1701 ലംഘിച്ചുകൊണ്ടാണ് ആക്രമണം നടന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ലെബനനെതിരെയുള്ള ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ലെബനന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് കുവൈത്ത് പിന്തുണ തുടരുമെന്നും പ്രസ്താവനയിൽ പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലെബനനിലെ ഇസ്രായേൽ ആക്രമണംകുവൈത്ത് അപലപിച്ചു — Madhyamam | B… | Boolokam