ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ് വിതരണം

ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ് വിതരണം

M
MadhyamamSource Link
ദുബൈ: ആലപ്പുഴ ജില്ലാ പ്രവാസി സമാജം ഗ്രൂപ്പ് അംഗങ്ങളുടെ സഹകരണത്തോടെ ഇഫ്താര്‍ കിറ്റ് വിതരണം നടത്തി. ഷാർജ സജ ലേബർ ക്യാമ്പിൽ ആയിരത്തോളം അംഗങ്ങൾക്കാണ് കിറ്റ് വിതരണം നടത്തിയത്. ഇഫ്താർ കിറ്റ് വിതരണം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും വലിയ ആശ്വാസകരമാണ്. ആലപ്പുഴ ജില്ലാ പ്രവാസി സമാജത്തിന്റെ നേതൃത്വത്തില്‍ വർഷാവർഷം നടക്കുന്ന പരിപാടിയില്‍ ഇഫ്താർ കിറ്റ് വിതരണത്തിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളിലെ പ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുത്തു. ആലപ്പുഴ ജില്ലാ പ്രവാസി സമാജം സെക്രട്ടറി രാജേഷ് ഉത്തമൻ, ട്രഷറർ ശിവശങ്കർ വലിയകുളങ്ങര, ചീഫ് കോഡിനേറ്റർ രഞ്ചു രാജ്, വനിതാവിങ്​ കൺവീനർ ശ്രീകല രഞ്ജു, വൈസ് ചെയർമാൻ നൗഷാദ് അമ്പലപ്പുഴ, വൈസ് പ്രസിഡൻറ് ബിജിരാജേഷ്, മീഡിയവിങ് കൺവീനർ ചന്ദ്രജിത്, ഇഫ്താർ കമ്മറ്റി കൺവീനർ ശരത് കായംകുളം, റഹീസ് കാർത്തികപ്പള്ളി, റോജി ചെറിയാൻ മാവേലിക്കര, സജ്നാ നൂറനാട്, മുബിൻ കൊല്ലുകടവ്, മുഹമ്മദ്ആസിഫ് ആലപ്പുഴ എന്നിവര്‍ ഉള്‍പ്പെടെ മുപ്പതിലധികം വളണ്ടിയര്‍മാരാണ് ഇഫ്താര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കിയത്. പരിപാടിയിൽ സഹകരിച്ച ഏവർക്കും പ്രസിഡന്റ് ഇർഷാദ് നന്ദി രേഖപ്പെടുത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ് വിതരണം — Madhyamam | Boolok… | Boolokam