ലോക വനദിനം; വന്യജീവികൾക്കായി കുളങ്ങളും ചെക്ക് ഡാമുകളും ഒരുക്കി വനപാലകർ

ലോക വനദിനം; വന്യജീവികൾക്കായി കുളങ്ങളും ചെക്ക് ഡാമുകളും ഒരുക്കി വനപാലകർ

M
MadhyamamSource Link
കൊട്ടിയൂർ: ലോക വനദിനത്തോടനുബന്ധിച്ച് കണ്ണൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലെ കൊട്ടിയൂർ റേഞ്ചിൽ വനം-വന്യജീവി സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മണത്തണ, ഇരിട്ടി, കൊട്ടിയൂർ വെസ്റ്റ്, തോലമ്പ്ര, കീഴ്പ്പള്ളി എന്നീ അഞ്ച് സെക്ഷനുകളിലായി വൈവിധ്യമാർന്ന കർമ പദ്ധതികളാണ് നടപ്പിലാക്കിയത്. വന്യജീവികൾക്ക് ദാഹമകറ്റാൻ കരുതൽ കടുത്ത വേനലിൽ വന്യജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ജലലഭ്യത ഉറപ്പാക്കുന്നതിനായി വിപുലമായ പ്രവർത്തനങ്ങൾ നടന്നു. മണത്തണ സെക്ഷനിലെ കോളിത്തട്ട് വനഭാഗത്തുള്ള പന്ന്യായമല കുളം ശുചീകരിച്ച് പുനരുജ്ജീവിപ്പിച്ചു. സെക്ഷൻ സ്റ്റാഫും വാച്ചർമാരും ചേർന്നാണ് കുളത്തിലെ മണ്ണും ചെളിയും നീക്കം ചെയ്തത്. കൂടാതെ, ഇരിട്ടി സെക്ഷനിലെ തുടിമരം ഭാഗത്ത് വന്യമൃഗങ്ങൾക്കായി ബ്രഷ് വുഡ് ചെക്ക് ഡാം നിർമ്മിക്കുകയും ചെയ്തു. പ്ലാസ്റ്റിക് വിരുദ്ധ ശുചീകരണ യജ്ഞം വനത്തിനുള്ളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കൊട്ടിയൂർ വെസ്റ്റ് സെക്ഷന്റെ ആഭിമുഖ്യത്തിൽ ഏലപീടിക 29-ാം മൈൽ വനപാതയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഡോ. ബി.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വന സംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. തോലമ്പ്ര സെക്ഷനിലെ പൂങ്ങോട്ടുകാവ് നിക്ഷിപ്ത വനഭൂമിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്ത് വനം സംരക്ഷിച്ചു. പരിസ്ഥിതി അവബോധം ഭാവിതലമുറയിൽ വനസംരക്ഷണ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി കീഴ്പ്പള്ളി സെക്ഷന്റെ നേതൃത്വത്തിൽ ആറളം ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നടുന്നതിനായി വൃക്ഷത്തൈകളും വിതരണം ചെയ്തു. വനസമ്പത്തും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു കൊട്ടിയൂർ റേഞ്ചിലെ വനദിനാഘോഷങ്ങൾ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോക വനദിനം; വന്യജീവികൾക്കായി കുളങ്ങളും ചെക്ക് ഡാമുകളും ഒരുക… | Boolokam