ലോകയുടെയും തുടരുമിന്‍റെയും വഴിയിൽ വാഴ 2; കേരള ബോക്സ് ഓഫീസിൽ നിന്നും 100 കോടി തൂക്കി

ലോകയുടെയും തുടരുമിന്‍റെയും വഴിയിൽ വാഴ 2; കേരള ബോക്സ് ഓഫീസിൽ നിന്നും 100 കോടി തൂക്കി

ലോകമെമ്പാടു നിന്നും 200 കോടി കരസ്ഥമാക്കിയ വാഴ 2 കേരള ബോക്സ് ഓഫീസിൽ നിന്നു മാത്രം 100 കോടി സ്വന്തമാക്കി. കേരളത്തിലെ ഏറ്റവും വേഗമേറിയ 100 കോടി എന്ന നേട്ടമാണ് സിനിമ ഇതോടെ നേടിയത്. മോഹൽലാലിന്‍റെ തുടരും, കല്യാണി പ്രിയദർശന്‍റെ ലോക എന്നീ ചിത്രങ്ങൾക്കു പിന്നാലെയാണ് പുതുമുഖങ്ങളെ അണിനിരത്തി തയ്യാറാക്കിയ ചിത്രം ഈ നേട്ടം കൊയ്തത്. കുടുംബ ബന്ധങ്ങളും, സൗഹൃദവും പ്രണയവും സഹോദര ബന്ധങ്ങളുമെല്ലാം വളരെ മനോഹരമായി ചിത്രത്തിൽ പറഞ്ഞു വെയ്ക്കുന്നുണ്ട്. സിനിമ മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും നേടുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. കൂടാതെ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്. കോമഡി ഡ്രാമ ഫോർമുലയിലാണ് ചിത്രം കഥ പറയുന്നത്. നവാഗത സംവിധായകനായ എസ്. സവിൻ സംവിധാനം ചെയ്ത 'വാഴ 2- ബയോപിക്ക് ഓഫ് ബില്യൺ ബ്രോസ്' മൂന്നാം ഭാഗവും പ്രഖ്യാപിച്ചു കഴിഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോകയുടെയും തുടരുമിന്‍റെയും വഴിയിൽ വാഴ 2; കേരള ബോക്സ് ഓഫീസിൽ… | Boolokam