Posted On date_range 8 April 2026 8:01 AM IST Updated On date_range 8 April 2026 8:01 AM IST ലോൺ എടുത്തെങ്കിലും സമയത്ത് ശമ്പളം കൊടുക്കും -യൂസഫലി text_fields bookmark_border ഫുജൈറ: ഗൾഫ് മേഖലയിൽ ഏത് സാഹചര്യമാണെങ്കിലും ലുലു ജീവനക്കാർക്ക് കൃത്യമായ ശമ്പളം സമയത്ത് നൽകുന്നതിൽ ഒരുമാറ്റവുമുണ്ടാകില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി. ഫുജൈറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഈ സമയത്ത് പതറാതെ നിൽക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയും. അവശ്യഉത്പനങ്ങൾ ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നതിനൊപ്പം പ്രധാനമാണ് ജീവനകാർക്ക് സമയത്ത് ശമ്പളം കൊടുക്കുക എന്നത്. കൊറോണ സമയത്ത് പലകമ്പനികളും ശമ്പളം വെട്ടികുറച്ചെങ്കിലും ലുലു ജീവനക്കാർക്ക് ഒരു രൂപ പോലും കുറച്ചില്ല. കൊറോണ കാലത്ത് ബാങ്ക് ലോൺ എടുത്ത് വരെ കൃത്യമായി ശമ്പളം നൽകിയ സമയമുണ്ട്. ഈ ഘട്ടത്തിലും സമയത്ത് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് കൃത്യമായി തുടരും. നാട്ടിൽ ജീവനക്കാരുടെ കുടുംബം കാത്തിരിക്കുന്നത് ഇവിടെ നിന്ന് അയക്കുന്ന തുക പ്രതീക്ഷിച്ചാണ്. ആ പ്രതീക്ഷകൾക്ക് ഒരു കുറവും വരുത്താതെ തുടരും -യൂസഫലി വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Even if you take a loan, you will pay your salary on time - Yusuf Ali

ലോൺ എടുത്തെങ്കിലും സമയത്ത് ശമ്പളം കൊടുക്കും -യൂസഫലി
M
MadhyamamSource Link
about 1 month ago