Posted On date_range 30 March 2026 10:12 PM IST Updated On date_range 30 March 2026 10:12 PM IST ലോറിയിൽനിന്ന് കരിങ്കല്ല് വീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം text_fields bookmark_border തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയിൽനിന്ന് കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികനായ ബി.ഡി.എസ് വിദ്യാർഥിയുടെ ആശ്രിതർക്ക് അദാനി പോർട്ട്സ് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകിയതായി ജില്ല കലക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. 2024 മാർച്ച് 19ന് വിഴിഞ്ഞം -ബാലരാമപുരം റോഡിൽ മുക്കോല പെട്രോൾ പമ്പിന് സമീപം ലോറി കുഴിയിൽ വീണ സമയത്ത് പാറ തെറിച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരനായിരുന്ന അനന്തുവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പരമാവധി സഹായം അനുവദിക്കാനും അനന്തുവിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകാനും സർക്കാരിലേക്ക് ശുപാർശ നൽകിയതായും കലക്ടർ കമീഷനെ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - One crore compensation to the family of a young man who died after being hit by a stone from a lorry

ലോറിയിൽനിന്ന് കരിങ്കല്ല് വീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം
M
MadhyamamSource Link
about 1 month ago