Posted On date_range 27 March 2026 11:54 AM IST Updated On date_range 27 March 2026 11:54 AM IST വടക്കൻ ശർഖിയ്യയിൽ മഴ ശക്തം text_fields bookmark_border മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ വ്യാഴാഴ്ച പുലർച്ചെ ശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് വ്യാപകമായ തോതിൽ പ്രളയാവസ്ഥ രൂപപ്പെട്ടു. ഇബ്ര, അൽ മുദൈബി വിലായത്തുകളിൽ നിരവധി ഗ്രാമങ്ങളിൽ വാദികൾ വെള്ളത്തിന്റെ കുത്തൊഴുക്ക് രൂപപ്പെട്ടു. അൽ ഖാബിൽ വിലായത്തിലെ വാദി നം, അൽ സരം, അൽ ഗലാജി തുടങ്ങിയ ഗ്രാമങ്ങളിലും പരിസര പ്രദേശങ്ങളിലും മഴ ലഭിച്ചതിനെ തുടർന്ന് അൽ സരം, സീവ, ഷിന, അൽ അഖീദ എന്നിവിടങ്ങളിലെ വാദികൾ നിറഞ്ഞൊഴുകി.ബിദിയ വിലായത്തിലെ അദ്ദാഹിർ, അൽ വാസിൽ എന്നീ ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും ഇടവിട്ട മഴയാണ് ലഭിച്ചത്. ഇതിനെ തുടർന്ന് അദ്ദാഹിർ, അൽ വാസിൽ, അൽ മൻദരിബ് എന്നീ വാദികളിൽ വെള്ളപ്പാച്ചിൽ ഉണ്ടായി. വാദി ബനി ഖാലിദ് വിലായത്തിലെ പല ഗ്രാമങ്ങളിലും മിക്ക വാദികളും ഒഴുകി. ദിമാ വ അൽ തയീൻ വിലായത്തിലെ പല ഗ്രാമങ്ങളിലും ശക്തമായ മഴ ലഭിച്ചതോടെ നിരവധി വാദികൾ നിറഞ്ഞൊഴുകി. സിനാവ് വിലായത്തിന്റെ ചില ഗ്രാമങ്ങളിൽ വാദി അൽ ബത്താ അടക്കം നിരവധി വാദികൾ നിറഞ്ഞൊഴുകി. ഇബ്രിയില്‍ വാദിയില്‍ രണ്ട് സ്ത്രീകള്‍ മുങ്ങി മരിച്ചു ഇബ്രി: ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തിൽ രണ്ട് സ്വദേശി സ്ത്രീകള്‍ വാദിയിൽ മുങ്ങി മരിച്ചു. വെള്ളക്കെട്ടില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെയാളും അപകടത്തിൽ പെടുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി ഇരുവരെയും പുറത്തെടുത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Heavy rain in northern Sharqiya
