Posted On date_range 4 April 2026 9:13 AM IST Updated On date_range 4 April 2026 9:21 AM IST വണ്ടൂരിൽ ശശി തരൂർ എം.പിക്ക് നേരെ കൈയേറ്റ ശ്രമം; അഞ്ചുപേർക്കെതിരെ കേസ് text_fields bookmark_border മലപ്പുറം: വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം. തടയാൻ ശ്രമിച്ച തരൂരിന്റെ ഗൺമാന് പരിക്കേൽക്കുകയും ചെയ്തു. വണ്ടൂർ ചെള്ളിതോട് വെച്ച് വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഗൺമാന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെയാണ് കേസ്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. Malappuram, Keralam: A complaint has been filed alleging that the convoy of Congress MP Shashi Tharoor was blocked near Thiruvalli Chellithodu bridge while he was travelling to an election campaign event in Wandoor. The complaint claims that Tharoor’s gunman was assaulted… pic.twitter.com/CVqZ25TzbP — IANS (@ians_india) April 3, 2026 എ.പി. അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിൽ എത്തിയതായിരുന്നു ശശി തരൂർ. ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞ് അസഭ്യം പറയുകയും ഗൺമാനെ മർദിക്കുകയുമായിരുന്നു. തുടർന്ന് ഗൺമാൻ പൊലീസ് പരാതി നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Shashi Tharoors Convoy Blocked Security Staffer Attacked In Kerala

വണ്ടൂരിൽ ശശി തരൂർ എം.പിക്ക് നേരെ കൈയേറ്റ ശ്രമം; അഞ്ചുപേർക്കെതിരെ കേസ്
M
MadhyamamSource Link
about 1 month ago