വധശ്രമ കേസിൽ സ്ഥിരം കുറ്റവാളികളായ ആറു പേർ അറസ്റ്റിൽ

വധശ്രമ കേസിൽ സ്ഥിരം കുറ്റവാളികളായ ആറു പേർ അറസ്റ്റിൽ

M
MadhyamamSource Link
പത്തനംതിട്ട: വധശ്രമ കേസിൽ സ്ഥിരം കുറ്റവാളികളായ ആറു പേർ അറസ്റ്റിൽ. വള്ളിക്കോട്, കൊടുമണ്ണേത്ത് വീട്ടിൽ ജിബിൻ കെ ജോയ് (24), മെഴുവേലി രാമൻചിറ ശ്രേയസ് ചർച്ചിന് സമീപം പുത്തൻപുര മേലേതിൽ വീട്ടിൽ പവി കൃഷ്ണൻ (18), ഇലവുംതിട്ട നെടിയകാല, കോട്ടുപ്പാറതടത്തിൽ വീട്ടിൽ അഭിഷിക് (22) ഇലവുംതിട്ട രാമൻചിറ, രാമൻ ചിറപടിഞ്ഞാറ്റിൻകര വീട്ടിൽ സായൂജ് സുരേഷ് ബാബു (24) ചെന്നീർക്കര മാത്തൂർ, കുന്നത്തേത്ത് ലക്ഷംവീട്ടിൽ ശരത് കുമാർ (27), കടമ്മനിട്ട നാരങ്ങാനം ഇളപ്പുങ്കൽ, കുറ്റിയിൽ വീട്ടിൽ അനന്തു കുമാർ (24) എന്നിവരെയാണ് ഇലവുംതിട്ട പൊലീസ് റിമാൻഡ് ചെയ്തത്. മാത്തൂർ വെള്ളിനിക്കടവ് സ്വദേശികളായ അഖിത്ത് വി നായർ, അലൻ ജോയ് മാത്യു, ഇവരുടെ സുഹൃത്തായ ഓമല്ലൂർ സ്വദേശി അഭിജിത്ത് എന്നിവരെ ആളൊഴിഞ്ഞ സ്കൂൾ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് കേസ്. ഇലവുംതിട്ട ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ അനീഷ്‌ കരിം, സബ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ യാസീൻ, സീനിയർ സി.പി.ഒമാരായ അനിൽ കുമാർ, ശ്രീരാജ്, രാകേഷ്, ശ്രീജിത്ത്‌, അനൂപ , സി.പി.ഒമാരായ പ്രശോഭ്, ശരത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വധശ്രമ കേസിൽ സ്ഥിരം കുറ്റവാളികളായ ആറു പേർ അറസ്റ്റിൽ — Madhy… | Boolokam