Posted On date_range 27 March 2026 7:55 AM IST Updated On date_range 27 March 2026 7:55 AM IST text_fields bookmark_border ന്യൂഡല്‍ഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ പുഴുവുള്ള ഭക്ഷണം നല്കിയ സംഭവത്തില്‍ ഭക്ഷണവിതരണ ചുമതലയുള്ള ഐ.ആര്.സി.ടി.സിക്ക് 10 ലക്ഷം രൂപയും വിതരണത്തിന് കരാറെടുത്ത കൃഷ്ണ എന്റപ്രൈസസിന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ. കൃഷ്ണ എന്റർപ്രൈസസിന്റെ കരാർ റദ്ദാക്കുകയും ചെയ്തു. പട്ന-ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയെന്ന പരാതിയെ തുടർന്നാണ് നടപടി. മാർച്ച് 15ന് ഈ വണ്ടിയിൽ യാത്ര ചെയ്തവർക്ക് നൽകിയ ഭക്ഷണത്തിൽ നിന്നും പുഴുക്കളും കാലാവധി കഴിഞ്ഞ തൈരും നൽകിയത് സംബന്ധിച്ച് റെയിൽവേക്ക് പരാതി ലഭിക്കുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷക്കും ഭക്ഷണ ഗുണനിലവാരത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് നടപടി വ്യക്തമാക്കിക്കൊണ്ട് റെയിൽവേ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Worms in Vande Bharat food; Contractor fined Rs 50 lakh

വന്ദേഭാരതിലെ ഭക്ഷണത്തിൽ പുഴു; കരാറുകാരന് 50 ലക്ഷം പിഴ
M
MadhyamamSource Link
about 1 month ago