Posted On date_range 14 March 2026 4:13 PM IST Updated On date_range 14 March 2026 4:13 PM IST വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; നില ഗുരുതരം text_fields bookmark_border camera_alt AI image കൽപറ്റ: വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല-ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരികയായിരുന്ന ആംബുലൻസിന് മുന്നിലാണ് ചാടിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകൻ ലത്തീഫാണ് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Youth attempts suicide by jumping in front of ambulance at Wayanad pass; condition critical

വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; നില ഗുരുതരം
M
MadhyamamSource Link
about 2 months ago