അടിമാലി: ജനവാസ മേഖലയിൽ കാട്ട് പോത്തിൻ കൂട്ടം വരിവരിയായി കടന്ന് പോയത് ജനങ്ങളിൽ കൗതുകവും ഒപ്പം ഭീഷണിയും ഉണ്ടാക്കി. സംസ്ഥാനത്തെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് ബുധനാഴ്ച പുലർച്ചെ കാട്ടുപോത്തുകൾ കൂട്ടത്തോടെ എത്തിയത്. ഒന്നിന് പിറകെ ഒന്നായി 10 ലേറെ കാട്ടുപോത്തുകളാണ് ഇവിടെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയത്. ഇവിടെ പുഴയിൽ വെള്ളം കുടിക്കാൻ വേണ്ടിയാണ് ഇവ എത്തിയത്. നാല് വശങ്ങളും ഘോരവനത്താൽ ചുറ്റപ്പെട്ട് പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലമാണ് ഇടമലക്കുടി. ഈ വർഷം മൂന്ന് പേർ ഇവിടെ കാട്ട് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ ഇവർ ഇപ്പോഴും ചികിത്സയിലാണ്. കാട്ടുപോത്ത് ശല്യത്തിന് പുറമെ കാട്ടാന ശല്യവും ഇവിടെ അതി രൂക്ഷമാണ്. കാട്ടാനകൾ സ്കൂൾ, പഞ്ചായത്ത് ഓഫീസുകൾക്ക് നേരെ പലകുറി ആക്രമണം നടത്തി. ഇതോടെ ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വരിവരിയായ് കാട്ട് പോത്തിൻ കൂട്ടം; കൗതുകവും ഒപ്പം ഭീതിയും
M
MadhyamamSource Link
about 1 month ago