കുവൈത്ത് സിറ്റി: രാജ്യത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന തുടരുന്നു. കുവൈത്ത് സിറ്റിയിലും മുബാറക് അൽ കബീർ ഗവർണറേറ്റിലുമായി നടത്തിയ വിപുലമായ പരിശോധനകളിൽ 45 നിയമലംഘനങ്ങൾ കണ്ടെത്തി. മുബാറക് അൽ കബീർ ഗവർണറേറ്റിലെ അടിയന്തര പരിശോധനാ സംഘങ്ങൾ 39 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. വില നിയന്ത്രണങ്ങൾ പാലിക്കാത്തതും അംഗീകൃത വിലക്ക് മുകളിൽ സാധനങ്ങൾ വിറ്റതുമായി ബന്ധപ്പെട്ടുമാണ് പ്രധാന ലംഘനങ്ങൾ. ലൈസൻസുള്ള പ്രവർത്തനങ്ങളുടെ പരിധിക്ക് പുറത്ത് പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് മൂന്ന് നോട്ടീസുകളും നൽകിയിട്ടുണ്ട്. വനിതാ സലൂണുകളെ ലക്ഷ്യം വച്ചാണ് കുവൈത്ത് സിറ്റിയിയിൽ പരിശോധന നടത്തിയത്. വിലകൾ തമ്മിലുള്ള പൊരുത്തക്കേടുകളും വാണിജ്യ തട്ടിപ്പ് കേസുകളും ഉൾപ്പെടെയുള്ള ആറ് നിയമലംഘനങ്ങൾ ഇവിടെ നിന്ന് കണ്ടെത്തി. നിരന്തരമ പരിശോധനയും നിയമലംഘകർക്കെതിരെ കർശന നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന തുടരുന്നു
M
MadhyamamSource Link
about 2 months ago