വാദി ബനീ ഖാലിദിൽ ഒമാനി പൗരൻ മുങ്ങി മരിച്ചു

വാദി ബനീ ഖാലിദിൽ ഒമാനി പൗരൻ മുങ്ങി മരിച്ചു

M
MadhyamamSource Link
Posted On date_range 28 March 2026 11:12 AM IST Updated On date_range 28 March 2026 11:12 AM IST വാദി ബനീ ഖാലിദിൽ ഒമാനി പൗരൻ മുങ്ങി മരിച്ചു text_fields bookmark_border camera_alt വാദി ബനീ ഖാലിദിൽ ഒമാനി പൗരൻ കാണാതായെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകൻ. തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെടുത്തു മസ്കത്ത്: കനത്ത മഴ തുടരുന്നതിനിടെ വാദി ബനീ ഖാലിദിൽ ഒമാനി പൗരൻ മുങ്ങി മരിച്ചതായി വെള്ളിയാഴ്ച അധികൃതർ അറിയിച്ചു. കാലാവസ്ഥ രൂഷമായി തുടരുമ്പോൾ ജലസ്രോതസുകളിൽ പ്രവേശിക്കുന്നത് അപകടകരമാണെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.അപകട വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷാപ്രവർത്തക സംഘം സ്ഥലത്ത് എത്തി അപകടത്തിൽപെട്ടയാളെ പുറശത്തടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപെട്ടയാളെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ, പൊതുജനങ്ങൾ വാദികളിലും ജലസ്രോതസ്സുകളിലും ഇറങ്ങരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിർദേശം നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Omani citizen drowns in Wadi Bani Khalid

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാദി ബനീ ഖാലിദിൽ ഒമാനി പൗരൻ മുങ്ങി മരിച്ചു — Madhyamam | Bo… | Boolokam