വാസന

വാസന

M
MadhyamamSource Link
കവികൾ മറ്റു കവികളുടെ കവിതകൾ മറിച്ചുവിടുന്നത് നോക്കിനിൽക്കാൻ പ്രയാസമില്ല. രാക്ഷസപ്പച്ചയായ കണ്ണ് തമോഗർത്തമാവുന്നതു നോക്കിനിൽക്കാനും പ്രയാസമില്ല. എന്തെന്നാൽ- അസൂയയുടെ ഉരുൾപൊട്ടൽ കുനുട്ടിന്റെ കയം കുന്നായ്മയുടെ പാറ ഏഷണിയുടെ വസൂരി... നിരൂപകർ കവിത വിചാരണ ചെയ്യുന്നത് നോക്കിനിൽക്കാനും പ്രയാസമില്ല കവിതയുടെ മുന്നിൽ മുതു കൂന്നുനിൽക്കുന്ന മനസ്സുകളെ നോക്കിനിൽക്കാൻ പ്രയാസമേയില്ല. എന്തെന്നാൽ അവർക്കു വാസനിക്കാനറിയാം കസ്തൂരി കുങ്കുമം സ്വർണം, പിന്നെ പ്ലാസ്റ്റിക് ഭാണ്ഡങ്ങളായി വലിച്ചെറിയുന്ന ദാഹാർത്തികളെയും. പക്ഷേ അവർ ജന്മനാ നല്ല നടൻമാരായി: –വാസനിക്കുന്നു എന്നു നടിക്കാനല്ലേ അവർക്കു... കവികൾ മറ്റു കവികളുടെ കവിതകൾ മറിച്ചുവിടുന്നത് നോക്കിനിൽക്കാൻ പ്രയാസമില്ല. രാക്ഷസപ്പച്ചയായ കണ്ണ് തമോഗർത്തമാവുന്നതു നോക്കിനിൽക്കാനും പ്രയാസമില്ല. എന്തെന്നാൽ- അസൂയയുടെ ഉരുൾപൊട്ടൽ കുനുട്ടിന്റെ കയം കുന്നായ്മയുടെ പാറ ഏഷണിയുടെ വസൂരി... നിരൂപകർ കവിത വിചാരണ ചെയ്യുന്നത് നോക്കിനിൽക്കാനും പ്രയാസമില്ല കവിതയുടെ മുന്നിൽ മുതു കൂന്നുനിൽക്കുന്ന മനസ്സുകളെ നോക്കിനിൽക്കാൻ പ്രയാസമേയില്ല. എന്തെന്നാൽ അവർക്കു വാസനിക്കാനറിയാം കസ്തൂരി കുങ്കുമം സ്വർണം, പിന്നെ പ്ലാസ്റ്റിക് ഭാണ്ഡങ്ങളായി വലിച്ചെറിയുന്ന ദാഹാർത്തികളെയും. പക്ഷേ അവർ ജന്മനാ നല്ല നടൻമാരായി: –വാസനിക്കുന്നു എന്നു നടിക്കാനല്ലേ അവർക്കു കഴിയൂ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാസന — Madhyamam | Boolokam | Boolokam