വാഹന ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ 150 റിയാൽ വരെ പിഴ; മുന്നറിയിപ്പുമായി സൗദി ട്രാഫിക് വിഭാഗം

വാഹന ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ 150 റിയാൽ വരെ പിഴ; മുന്നറിയിപ്പുമായി സൗദി ട്രാഫിക് വിഭാഗം

M
MadhyamamSource Link
Posted On date_range 5 April 2026 5:39 PM IST Updated On date_range 5 April 2026 5:39 PM IST text_fields bookmark_border റിയാദ്: വാഹന ഇൻഷുറൻസ് പോളിസികൾ കൃത്യസമയത്ത് പുതുക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്. കാലാവധിയുള്ള ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം നിയമലംഘനങ്ങൾക്ക് കുറഞ്ഞത് 100 റിയാൽ മുതൽ പരമാവധി 150 റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. വാഹനങ്ങളുടെ ഇൻഷുറൻസ് നില യാന്ത്രികമായി നിരീക്ഷിക്കാൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ നിലവിലുണ്ടെന്നും ട്രാഫിക് വകുപ്പ് പുറത്തിറക്കിയ ഇൻഫോഗ്രാഫിൽ വിശദീകരിക്കുന്നു. നിയമലംഘനങ്ങൾ സ്വയമേവ രേഖപ്പെടുത്തുന്നത് ഒഴിവാക്കുന്നതിനും, അപകടങ്ങൾ ഉണ്ടായാൽ സാമ്പത്തിക സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനും വാഹന ഉടമകൾ ജാഗ്രത പാലിക്കണം. ഇതിനായി ‘അബ്ഷിർ’ പ്ലാറ്റ്‌ഫോം വഴി ഇൻഷുറൻസ് രേഖകൾ പരിശോധിച്ച് കാലാവധി ഉറപ്പുവരുത്തണമെന്നും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Saudi Traffic Department issues warning: Fines up to 150 Riyals for failing to renew vehicle insurance

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹന ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ 150 റിയാൽ വരെ പിഴ; മുന്നറ… | Boolokam