വാഹനാപകടം; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

വാഹനാപകടം; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

M
MadhyamamSource Link
Posted On date_range 19 March 2026 8:03 PM IST Updated On date_range 19 March 2026 8:03 PM IST വാഹനാപകടം; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം text_fields bookmark_border ബംഗളൂരു: വാഹനാപകടത്തില്‍ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിക്ക് ദാരുണാന്ത്യം. വലിയകത്ത് ഹമീദിന്‍റെ മകന്‍ അമീര്‍ ബാബു ( 27) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30-ന് ബംഗളുരു- മൈസൂരു എക്‌സ്പ്രസ് വേയിലായിരുന്നു അപകടം. രാമനഗരയില്‍ മിനി ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം. വണ്ടിയില്‍ കൂടെയുണ്ടായിരുന്ന കൊണ്ടോട്ടി കീഴിശേരി സ്വദേശി ദില്‍ഷാദിന് (29) പരിക്കേറ്റു. ദില്‍ഷാദ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം രാമനഗര സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എ.ഐ.കെ.എം.സി.സി. പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. അമീര്‍ ബാബു നിലവില്‍ കുടുംബത്തോടൊപ്പം ഗൂഡല്ലൂരിലാണ് താമസം. മാതാവ്: ഉമ്മുകുല്‍സു. സഹോദരങ്ങള്‍: ഹബീബ, ഫസീല. ഖബറടക്കം വെള്ളിയാഴ്ച ഗൂഡല്ലൂര്‍ മാക്കുമൂല ജുമാമസ്ജിദില്‍. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Malappuram resident dies in a road accident

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാഹനാപകടം; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം — Madhyamam |… | Boolokam